കോട്ടയം: സംസ്ഥാനത്ത് അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ വർധന. മാസങ്ങള്‍ക്കിടയിലെ വളരെ കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം നേരിയ തോതില്‍ മുന്നേറുന്നതാണ് പുതിയ കാഴ്ച.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് കേരളത്തിലെ വില 43760 രൂപയാണ്. 160 രൂപയാണ് പവന്മേല് വര്‍ധിച്ചത്. ഗ്രാമിന് നല്‍കേണ്ട തുക 5470 രൂപയാണ്.