ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തിയാൽ മതി.
ടൂറിസം വകുപ്പിന്റെ കീഴിൽ “കിക്കി സ്റ്റാർസ് “ന്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചിരിക്കുന്നത്. കാന്റീലിവർ ഗ്ലാസ്ബ്രിജ് ഇന്ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ (ഒരു വശത്തുമാത്രം ഉറപ്പിച്ചിരിക്കുന്ന) ചില്ലുപാലമാണിത്. ഇന്ത്യയിൽ ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രൊജക്റ്റ് കോഴിക്കോട് ബേപ്പൂരിൽ കൊണ്ടുവന്നതും ക്യാപ്ച്ചർ ഡേയ്സ് ടീം ആയിരുന്നു.

സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ വരെ കാണാം. 500 രൂപയാണു പാലത്തിലേക്കുള്ള പ്രവേശനഫീസ്.