കോട്ടയം: ഈരാറ്റുപേട്ട തലപ്പുലത്ത് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഈരാറ്റുപേട്ട സബ്സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയിൽ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസിൽ അയൽവാസിയായ പത്തനംതിട്ട അടൂർ സ്വദേശി സന്തോഷ് പിടിയിലായി.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ ഇരുവരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. ജോലിക്ക് ശേഷം ഇരുവരും മദ്യപിച്ചു. ഇതിനടയിൽ വാക്കുതർക്കുമുണ്ടായി.
ബൈജു സഹോദരൻ ബിബിനെയും കൂട്ടി സന്തോഷിനോട് തർക്കിച്ചു. വാക്കുതർക്കത്തിന് ഒടുവിൽ വീട്ടിലുണ്ടായിരുന്ന കത്തി വച്ച് ബൈജുവിനെ സന്തോഷ് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ബൈജുവിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.