പാലക്കാട്: യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാൾ യുവതിക്ക് അയച്ചിരുന്നു. പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.