കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു.
ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവർ കടലിൽ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.