ശ്രീനഗർ: ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്. ലേയിൽ നിന്ന് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
10 സൈനികരാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.