കോട്ടയം: കോട്ടയം നഗരമധ്യത്തിൽ രാജധാനി ബിൽഡിംങിൽ നിന്നും കോൺക്രീറ്റ് ബീം അടർന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ രാജധാനി ബിൽഡിംങിലായിരുന്നു സംഭവം. ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമ്മിച്ചിരുന്ന കോൺക്രീറ്റ് ബീം റോഡിൽ നിൽക്കുകയായിരുന്ന ജിനോയുടെ തലയിലേക്ക് വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *