കാഞ്ഞിരപ്പള്ളി: സാധാരണക്കാർ എന്തിനും ഏതിനും ആശ്രയിക്കുന്നത് പൊതുജന സേവാ കേന്ദ്രങ്ങളായ അക്ഷയ സെന്ററുകളെയാണ്. എന്നാൽ ചില അക്ഷയ കേന്ദ്രങ്ങൾ പാവപ്പെട്ടവന്റെ സാഹചര്യം മുതലെടുത്ത് പകൽ കൊള്ള നടത്തുകയാണ്.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രവും അമിത തുക ഈടാക്കി ജനങ്ങളെ പിഴിഞ്ഞെടുക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. കളക്ടറേക്കാൾ പദവിയും അധികാരവും ധാർഷ്ട്യവും ജാഡയുമാണ് ഈ അക്ഷയ നടത്തിപ്പുകാരനെന്ന് ജനങ്ങൾ ആരോപിക്കുന്നു.

വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന്ന് വ്യത്യസ്ത നിരക്കിലാണ് ഇയാൾ ഫീസിടാക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നവരുടെ പക്കൽ നിന്നും സർക്കാർ നിശ്ചയിച്ചിരുക്കുന്ന തുക മാത്രം വാങ്ങും. പലപ്പോഴും അമിതചാർജ് നൽകേണ്ടി വരുന്നത് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്കാണ്.

സർക്കാർ മാനദണ്ഡപ്രകാരമുള്ള സർവിസ് ചാർജിന് പുറമെയാണ് ഇവർ പണം ഈടാക്കുന്നത്. സർക്കാർ നിരക്കുകളെ കുറിച്ച് അവബോധം ഇല്ലാത്ത ജനങ്ങൾ ആകട്ടെ പണം നൽകി സ്വയം വിഡ്ഢികളാകും. സർക്കാരിനെയും നിയമങ്ങളെയും വെറും നോക്കുകുത്തികൾ ആക്കിയാണ് ഇതുപോലെയുള്ള അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾക്കൊക്കെ പുല്ലുവില.

മുക്കിനു മുക്കിനു അക്ഷയ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ശരിയായ രീതിയിൽ ജനങ്ങൾക്ക് സേവനം നൽകുന്നത് വിരലിലെണ്ണാവുന്നവർ മാത്രം.

ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവനനിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്കു ജില്ലാ/ സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സര്‍ക്കാരിന്റെ സിറ്റിസണ്‍ കോള്‍സെന്ററിലോ അറിയിക്കാം.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നല്‍കാം. സേവനങ്ങള്‍ക്കു അമിതനിരക്കു ഈടാക്കുക രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ വിവരം 155300 (0471), 0471 -2525444 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in ലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം
There is no ads to display, Please add some