തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തി​ലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണൽ.

ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 17ാം തീയതി വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21ാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.തെരഞ്ഞെടുപ്പിന് മുമ്പ് കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *