കോട്ടയം: മണിപ്പൂരിൽ സംഘപരിവാർ പിന്തുണയോടെ കുക്കിവംശജരായ ക്രൈസ്തവർക്കെതിരെ നടക്കുന്ന നരഹത്യയിലും , സംഘടിത ആക്രമണത്തിനും, പീഡനങ്ങൾക്കുമെതിരെ കേരള യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ല കമ്മിറ്റി പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ ജന:സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി സ്വാഗതം ആശംസിച്ചു, പ്രതിഷേധ യോഗത്തിൻ്റ ഉദ്ഘാടനം കേരള കോൺഗ്രസ് ബ്രി) സംസ്ഥാന ജോ: സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ നിർവഹിച്ചു.

കേരളകോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം മുഖ്യ പ്രഭാഷണം നടത്തി ,കേരള കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് നന്ദകുമാർ ,കർഷക യൂണിയർ ജില്ലാ പ്രസിഡൻ്റ് റോബിൻ മാത്യു, യൂത്ത്ഫ്രണ്ട് (ബി)ജില്ലാ ട്രഷൻ ജിതിൻ മോഹനൻ ,മനോജ് , അരുൺ ,ജിൻസൺ തുടങ്ങിയവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

By Fazil

Leave a Reply

Your email address will not be published. Required fields are marked *