സിദ്ധാര്‍ത്ഥ്നഗര്‍: ഉത്തര്‍പ്രദേശില്‍ പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു.
കുട്ടികളെകൊണ്ട് മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടുകയും ചെയ്തു. കോഴി ഫാമിൽ നിന്ന് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം.
കുട്ടികളെ നിർബന്ധിച്ച് മുളക് തീറ്റിക്കുന്നതും മൂത്രം കുടിപ്പിക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.