വൈക്കം: കഞ്ചാവും, മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസിന് സമീപം ആതിരാഭവൻ വീട്ടിൽ അനന്തു (27), കോട്ടയം വട്ടക്കുന്നേൽ വീട്ടിൽ നിശാന്ത്(32) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇവര്‍ വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, വൈക്കം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, എം.ഡി.എം.എ യുമായി മൂവരും പോലീസിന്റെ പിടിയിലാവുന്നത്.
ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ.സി, വൈക്കം അസ്സിഃപോലീസ് സൂപ്രണ്ട് നകുല്‍ രാജേന്ദ്രദേശ്മുഖ്, വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ.ആര്‍, എസ്.ഐ ഷിബു വര്‍ഗ്ഗീസ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.