ചങ്ങനാശേരി: അനധികൃത മദ്യ വിൽപ്പന നടത്തി വരവെ കറുകച്ചാലിൽ നിന്നും 12 ലിറ്റർ വിദേശ മദ്യവുമായി യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ. ഇയാൾ മദ്യം വിൽക്കാനായി ഉപയോഗിച്ചിരുന്ന KL-33 M 4913 എന്ന നമ്പരായുള്ള സ്കൂട്ടറും, മദ്യം വിറ്റ പണമായി 600 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാൻ തീയറ്റർ കെട്ടിടത്തിലേക്കുള്ള റോഡിന്റെ പടിഞ്ഞാറരുകിലായായിരുന്നു മദ്യ വിൽപ്പന. പ്ലാമൂട്ടിൽവീട്ടിൽ കൃഷ്ണൻ നായർ മകൻ പ്രദീപ് കുമാർ PK യെയാണ് എക്സൈസ് അനധികൃത മദ്യ വിൽപ്പന നടത്തിയതിന് പിടികൂടിയത്.

ചങ്ങനാശ്ശേരി റേഞ്ചിലെ CR. 117/23 ആയി കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ആഫീസർ കെ.സി ബൈജുമോന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി ഇ ഓ മാരായ ,സുനിൽകുമാ ർ K, രാജേഷ് R പ്രിവന്റീവ് ഓഫീസർ (G) സുരേഷ് ട നജീബ് CH Dr. മനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *