കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് സി.പി.എം നേതാവ് ടി.കെ. ഹംസ രാജിവെച്ചു. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് രാജി. പ്രായാധിക്യം കണക്കിലെടുത്ത് പാർട്ടി നിർദേശപ്രകാരമാണ് രാജിവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വഖഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും ടി.കെ.ഹംസ പറഞ്ഞു.

2020 ജനുവരി 10 ന് ചെയർമാൻ പദവിയിലെത്തിയ അന്നെനിക്ക് 82 വയസുണ്ടെന്നും 80 വയസ് കഴിഞ്ഞാൽ പദവികളിൽ തുടരുന്നതിന് പാർട്ടി ഇളവ് നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed