ആരാധകരുടെ ‘കുഞ്ഞിക്ക’, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട ഡിക്യുവിന് പിറന്നാൾ ആശംസകൾ നേരുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ സല്‍മാന് പിന്നീട് കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. സിനിമയിലെ 11 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ദുല്‍ഖര്‍ മലയാളം കടന്നും നിരവധി സിനിമകള്‍ ചെയ്തു.

താര പുത്രനായിട്ടുകൂടി അതിന്റയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളർന്നു വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുക. ഇതിനകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്.

ഉസ്താദ് ഹോട്ടലിൽ തിലകനെന്ന അതുല്യ പ്രതിഭയ്ക്കൊപ്പം പതറാതെ പിടിച്ചു നിന്നപ്പോൾ തന്നെ “ഓൻ ചരിത്രം ആവർത്തിക്കുകയാണല്ലോ ” എന്ന് പ്രേക്ഷകർ ആത്മഗതം പറഞ്ഞു. പീന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ദുൽഖറെന്ന തൊട്ടതെല്ലാം പൊന്നാക്കിയ ഈ പാൻ ഇന്ത്യൻ സ്റ്റാറിന്.

ഇനിയുള്ള മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പ് റഫ് ആൻഡ് ടഫ് ആയ കിം​ഗ് ഓഫ് കൊത്തയ്ക്ക് വേണ്ടിയാണ്.

ആരാധകരുടെ പ്രിയപ്പെട്ട ജിന്നിന്, ഡിക്യുവിന് ജന്മദിനാശംസകൾ….

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed