തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്.
അഴിമുഖത്ത് നിന്നും കടലിലേക്ക് പോകുന്നതിനിടെ രാവിലെ 6 മണിയോടെയാണ് അപകടം. രണ്ടു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് മറ്റൊരു മത്സ്യത്തൊഴിലാളിയായ ഫെബിൻ നീന്തി രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട ഷിബുവിനെ മറൈൻ എൻഫോഴ്സ്മെന്റാണ് രക്ഷിച്ച് കരക്കെത്തിച്ചത്. മുഖത്തും കാലിലും പരിക്കേറ്റ ഇയാളെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.