കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയിൽ കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു. വകത്താനം സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്.
അജേഷിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ ഇന്ന് രാവിലെ വാകത്താനം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്നു പൊലീസ് നിർദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുല്ലിനുമുകളിൽ കൂടി വാഹനം കയറിയപ്പോൾ, വെട്ടിച്ചതിനെ തുടർന്ന് കുളത്തിലേക്ക് വീണതാണെന്നാണു സംശയം.