മൂവാറ്റുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ഇന്ന് വൈകിട്ട് 5ഓടെ ഉണ്ടായ അപകടത്തിൽ ബി.കോം അവസാന വർഷ വിദ്യാർത്ഥിയായ വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ നമിത ആർ ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി ജയരാജന്റെ മകൾ അനുശ്രീ രാജിന് അപകടത്തിൽ പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെയും, ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ ഇടിച്ച ബൈക്ക് അപകടത്തിന് മുൻപ് കോളേജിന് സമീപം അമിതവേഗതയിൽ റോന്ത് ചുറ്റുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. നമിതയുടെ മാതാവ്: ഗിരിജ, സഹോദരി നന്ദിത.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed