കിടങ്ങൂർ: കോട്ടയം കിടങ്ങൂരിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അയർക്കുന്നതിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. പാഴ്സൽ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർകുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം എംസി റോഡിൽ കുറിച്ചി കാലായിൽപ്പടിയിലും അപകടം ഉണ്ടായി. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി തമിഴ്നാട് സ്വദേശി മരിച്ചു. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫീസർക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.