തൊടുപുഴ: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46)ആണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുൽ സലാം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമസ്ഥൻ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ മൃതദേഹം കാണുന്നത്.

20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്.ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *