കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെയും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സി. ജി ) യുടെയും നേതൃത്വത്തിൽ മദ്രസ അധ്യാപകർക്കുള്ള പരിശീലന പരിപാടി ജൂലൈ 24 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കുമ്മനം മൻബഉൽ ഹസനാത്ത് മദ്രസ ഹാളിൽ വച്ച് നടക്കുന്നു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി. എ. മൂസ മൗലവി ബാഖവി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ ദുആ ക്ക് നേതൃത്വം നൽകും.

DKJU കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദു നാസിർ മൗലവി, ജില്ല സെക്രട്ടറി അബ്ദുൽ നാസിർ മൗലവി പാറത്തോട്, മഹല്ല്,മദ്റസ, പി ടി എ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ വിവിധ മദ്രസ അധ്യാപകർ, ഉസ്താദുമാർ എന്നിവർ പങ്കെടുക്കും.