കാഞ്ഞിരപ്പള്ളി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള, കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ 26-ാം മത് വാർഷികവും തിരഞ്ഞെടുപ്പും ബുധനാഴ്ച (26/07/2023) രാവിലെ പത്തുമണിക്ക് കാഞ്ഞിരപ്പള്ളി കോവിൽ കടവിൽ ഉള്ള സിൻസിയർ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വച്ച് നടത്തപ്പെടുന്നു.

എ എ ഡബ്ല്യൂ കെ കാഞ്ഞിരപ്പള്ളി യൂണിറ്റ്‌ പ്രസിഡന്റ് ബോബി ആന്റിണിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം എ എ ഡബ്ല്യൂ കെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ, ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസിസ്, ജില്ലാ ട്രഷറർ സുരേഷ് ബാബു, എ എ ഡബ്ല്യു കെ കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറി, നാദിർഷ കോനാട്ടുപറമ്പിൽ, ട്രഷറർ റെജി സ്റ്റീഫൻ, ഡി സദാശിവൻ, ഹാരിസ് ഇ.എസ് നിയാസ് വി.ഐ സുനിൽ കുമാർ, ജലിൽ പി.എ, സൈബിൻ ബാബു, സുരേഷ്, കെ.പി ശശി, സനിർ സലിം, അക്ബർ വി.എം തുടങ്ങിയവർ പങ്കെടുക്കും.

പൊതുസമ്മേളനത്തോടനുബന്ധിച്ച് എസ്എസ്എൽസി പരീക്ഷയിൽ വിജയികളായ AAWK വർക്ക്ഷോപ്പ് തൊഴിലാളികളുടെ കുട്ടികൾക്ക് അവാർഡ് വിതരണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും നടക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുകൊണ്ട് യോഗം അവസാനിക്കും. അന്നേദിവസം രാവിലെ 9.30ന് പൂതക്കുഴിയിൽ നിന്നും ടൂവീലർ ബോധവൽക്കരണ റാലി ഉണ്ടായിരിക്കും. അന്നേദിവസം ( 26/7/2023 ) കാഞ്ഞിരപ്പള്ളി മേഖലയിലെ വർക്ക് ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed