കുട്ടനാട്: റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡിലാണ് സംഭവം. കാറും മൃതദേഹവും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

റോഡരികിൽ പാർക്ക് ചെയ്ത കാറിന് തീപിടിക്കുന്ന വിവരം പോലീസിനെയും അഗ്നിശമനസേനയെയും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

എടത്വ സ്വദേശി ജയിംസ് കുട്ടി (49) യാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കാർ ആയതിനാലാണ് പോലീസും നാട്ടുകാരും ഈ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമായിട്ടില്ല. കാറിന് തീപിടിക്കാനുള്ള കാരണവും വ്യക്തമല്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *