2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ.

“കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹാഭിനന്ദനങ്ങള്‍. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും അഭിനന്ദനങ്ങള്‍, മുന്നോട്ടും ഗംഭീരമായി തുടരുക”, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന അഭിനേതാക്കളിൽ ഒന്നാമതായിരിക്കുകയാണ് മമ്മൂട്ടി. ആറ് പുരസ്കാരങ്ങൾ നേടിയ നടൻ എന്ന നിലയിൽ മോഹൻലാലും ഈ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.

പ്രത്യേക ജൂറി പുരസ്‌കാരത്തിനാണ് കുഞ്ചാക്കോ ബോബൻ അർഹനായത്. അറിയിപ്പ് എന്ന ചിത്രത്തിന് മികച്ച സംവിധായകനായി മഹേഷ് നാരായണനെയും ജൂറി തിരഞ്ഞെടുത്തു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed