കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് നിരക്കുകളുള്ളത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 43,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണന നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 5,405 രൂപയും നൽകണം.
