തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകൾ കൃഷ്ണ പ്രിയക്കാണ് നായയുടെ കടിയേറ്റത്.

സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിൽ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേയാണ് നായയുടെ ആക്രമണം ഉണ്ടായത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed