വല്ലച്ചിറ: ഇലത്താള കലാകാരനും വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനുമായ ചെറുശ്ശേരി ശ്രീകുമാർ (കുട്ടൻ നായർ, 41) പനി ബാധിച്ച് മരിച്ചു.
പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിത്. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
തൃശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽ മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു. ഭൗതികശരീരത്തിൽ വാദ്യകലാരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.