പാലക്കാട്: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്.
പാലക്കാട് ചെറുപ്പുളശ്ശേരിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. പരുക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കണ്ടാലറിയുന്ന 8 പേർക്കതിരെ പൊലീസ് കേസ് എടുത്തു.പട്ടാമ്പി റോഡ് മഞ്ചക്കല്ലിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരൻ ആണ് അഷ്റഫ്