കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിനു മുൻപിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബസ് സ്റ്റാൻഡിൽ മുന്നിലെ കടല കച്ചവടക്കാരൻ തമിഴ്നാട് ഉത്തമപാളയം കാമാത്ചിപുരം 20 അംബേദ്ക്കർ കോളനി രാമൻ (53) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ പെട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അതേസമയം കാർ അമിത വേഗത്തിൽ ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.