ഈരാറ്റുപേട്ട: വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം ഫോർട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്.
ആറംഗ സംഘമായിരുന്നു വിനോദ യാത്രക്കെത്തിയത്.കടപുഴവെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പംകുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേർന്നാണ് സഹദിനെ പുറത്തെടുത്തത്.മേലുകാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലുകാവ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
