ന്യൂഡൽഹി: ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ ദേഹത്ത് വീണ് മോഡലിന് ദാരുണാന്ത്യം. 24കാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

റാംപ് വാക്കിനിടെ ലൈറ്റ് ട്രസ് (ഇരുമ്പ് തൂണ്‍) ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഞായറാഴ്ച നോയിഡയിലെ ഫിലിം സിറ്റി ഏരിയയില്‍ ഉച്ചയ്ക്ക് 1.30 ഓടെ ആണ് സംഭവം.

ഷോയുടെ സംഘാടകരെയും ലൈറ്റിംഗ് ട്രസ് സ്ഥാപിച്ച ആളെയും പൊലീസ് ചോദ്യം ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. ഫാഷൻ ഷോയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *