കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്.
വീടിൻ്റെ 300 മീറ്റർ അകലെ അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.
