കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോ യൂടേൺ എടുത്തപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് ബ്രേക്ക് നഷ്ടമായ ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു.
അപകടം നടക്കുമ്പോൾ മരത്തിനടുത്തായി സ്കൂൾ കുട്ടികളും രക്ഷിതാക്കളും ഉണ്ടായിരുന്നു. അവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പോലീസ് കേസെടുത്തു.
