പത്തനംതിട്ട: കോന്നിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുംകാവ് സ്വദേശി ആദിത്യ (17) ആണ് മരിച്ചത്.
സാമ്പത്തിക പ്രയാസം കാരണം പഠനം സാധ്യമാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ആദിത്യ.
