കോട്ടയം: പാമ്പാടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെ കുറ്റിക്കൽ ബാങ്ക് പടിക്കലായിരുന്നു സംഭവം.
അപകടത്തിൽ ഓട്ടോറിക്ഷ യാത്രികർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ മനോജ്, അന്നമ്മ, സുവർണ്ണ, എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
