മുണ്ടക്കയം : INTUC ജനറൽ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 200 ൽ പരം അർഹരായ കുട്ടികൾക്ക് രണ്ടാം ഘട്ട പഠനോപകരണ വിതരണം പുലിക്കുന്ന് സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടത്തപ്പെട്ടു.
INTUC കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ടി ടി സാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പത്തനംതിട്ടയുടെ ബഹു.എം പി ആന്റോ ആന്റെണി വിതരണോത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാൻ സാധിക്കൂ എന്നു, അത് നാം നമ്മുടെ സമൂഹത്തിനും ,രാജ്യത്തിനും ഉപകാരപ്പെടുത്തുവാൻ കൂടി തയ്യാറാവണമെന്നും ആന്റോ ആന്റെണി എം പി അഭിപ്രായപ്പെട്ടു.
14-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ആയുധവും, മെഡിക്കൽ കിറ്റും മേറ്റിനെ ഏൽപ്പിക്കുകയും ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, കെ എസ് രാജു, ബി ജയചന്ദ്രൻ,ബെന്നി ചേറ്റുകുഴി, റെജി അമ്പാറ, അരുൺ കോക്കാപ്പള്ളി, കെ കെ ദിവാകരൻ, ഷെമീർ, ബിജു ശിവൻ, അരവിന്ദാക്ഷൻ, ജോസ് കെ ജെ, കൊച്ച് ബാബു, അജി തങ്കച്ചൻ, എം എം കുഞ്ഞൂഞ്ഞ്, സുരേന്ദ്രൻ,പി ആർ രാജു തുടങ്ങിയവർ സംസാരിച്ചു.
There is no ads to display, Please add some