വയനാട്: വയനാട് തിരുനെല്ലിയില്‍ കടബാധ്യതയെ തുടർന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അരണപ്പാറ സ്വദേശി പി.കെ തിമ്മപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാൾക്കുണ്ടെന്നും അതുമൂലമുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്ന് ബന്ധുക്കൾ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

By Fazil

Leave a Reply

Your email address will not be published. Required fields are marked *