എരുമേലി: എരുമേലി കെഎസ്ആർടിസി ബസ്റ്റാൻന്റിന് സമീപം ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. നാലുമാവുങ്കൽ സുദർശനന്റെ വീടാണ് കത്തിയത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീട്ടിലെ വൈദ്യുതി ബന്ധത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയൽവാസികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. വീട് പൂട്ടി ഇട്ടിരുന്ന അതിനാൽ ജനാലകൾ തകർത്താണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. വ്യാപക നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
