കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 350 രൂപ കുറഞ്ഞു.
ഒരു പവൻ സ്വർണത്തിന് 45,040 രൂപയാണ് ഇന്നത്തെ വിപണന വില. ഒരു ഗ്രാമിന് 5675 രൂപയും.
ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് കേരള വിപണിയിലും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹ ആവശ്യക്കാര്‍ക്കുമെല്ലാം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്.
