വയനാട്: മാനന്തവാടി- കോഴിക്കോട് സംസ്ഥാനപാതയില്‍ പച്ചിലക്കാട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 10.30യോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണൽ കയറ്റി വന്ന KL 72 D 8431 നമ്പർ ടോറസ് ലോറിയും KL 59 2345 നമ്പർ ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്.

കണ്ണൂർ മാട്ടൂൽ സ്വദേശികളായ യുവാക്കൾ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *