പാരിസ്: ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അർജന്റീന ഇതിഹാസ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു.
സൗദി ക്ലബ് അൽ ഹിലാൽ ജനുവരി മുതൽ വമ്പൻ ഓഫറുമായി മെസിയെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദർശനത്തിനിടെ മെസി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
3270 കോടി രൂപയുടെ കരാറിൽ ആയിരിക്കും മെസി ക്ലബ്ബിൽ എത്തുക. ഔദ്യോഗിക സ്ഥിതീകരണം വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നും റിപോർട്ടുകൾ പറയുന്നു. നിലവിൽ പി.എസ്.ജിയിൽ കളിക്കുന്ന മെസി ക്ലബ്ബിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ടീം വിടുമെന്ന് ഏകദേശം ഉറപ്പായിരുന്നു.
