തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറുമുക്കിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 100 കിലോയോളം കഞ്ചാവ് പിടികൂടി. 46 ബോക്സുകളിലായി 95 കിലോക്ക് മുകളിലാണ് കഞ്ചാവ് ശേഖരമുണ്ടായിരുന്നത്. സംഭവത്തില്‍ നാലുപേരെ എക്സൈസ് പിടികൂടി.

കരുമടം സ്വദേശി രതീഷ്, വിഷ്ണു, അഖിൽ, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാറിലുണ്ടായിരുന്ന സ്ത്രീ എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പട്ടു

തിരുവനന്തപുരത്തെ വിവിധഭാഗങ്ങളിൽ വിൽപ്പന നടത്താനായാണ് ആന്ധ്രയിൽനിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *