കൊച്ചി: ആലുവയിൽ യുവാക്കൾക്കു നേരെ മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. കാറിലുണ്ടായിരുന്ന ഏലൂക്കര സ്വദേശി നസീഫ്, ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്.

ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ റോഡ് ഗതാഗതം തടസപെടുത്തിയായിരുന്നു മർദനം. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വീണ്ടും മർദ്ദിച്ചു. മർദ്ദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *