കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 45200 രൂപയിലേക്ക് കുറഞ്ഞിരിക്കുകയാണ്. 560 രൂപയാണ് ഒരു പവന്മേല് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട തുക 5650 രൂപയാണ്.
ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്.
