തൃശൂർ: കഴിഞ്ഞദിവസം മരിച്ച ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളിയായ റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. റിഷാനയെ തൃശൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസമാണ് പ്രവീണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുപിന്നാലെ ചികിത്സയിലിരിക്കെ മരിച്ചത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായായിരുന്നു പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന പേരിലും പ്രവീണ്‍ ഏറെ പ്രശസ്തനാണ്. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്മ രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *