ആലപ്പുഴ: ചേർത്തലയിൽ പ്ലസ് വൺ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. നഗരസഭ പന്ത്രണ്ടാം വാർഡിൽ ലക്ഷ്മി ഭവനിൽ നന്ദകുമാറിന്റെയും, സോമലതയുടെയുംമകൾ പൂജ (16) യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ വച്ച് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോലം ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയത്. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പൂജ. സഹോദരി: പൂജിത.
