ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാർട്ടി പ്രസിഡന്റും അദ്ദേഹത്തിന്റെ മകനുമായ സുഖ്ബീർ സിങ് ബാദലാണ് മരണവിവരം അറിയിച്ചത്. രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗർ ജില്ലയിലാണ് ബാദലിന്റെ ജനനം. 1970-71, 1977-80, 1997-2002, 2012-17 കാലഘട്ടങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.
