വയനാട്: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാറിൽ ആകെ ആറ് പേർ ഉണ്ടായിരുന്നതായും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു.
ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു.ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു.ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരാള്‍ കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലാണ്.
There is no ads to display, Please add some