ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 24 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

മുണ്ടക്കയം ഭാഗത്തേക്കുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു.

നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. നാട്ടുകാരും ഹൈവേ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *