തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടിയുടെ സഹോദരിയായ ആദിത്യയുമൊത്ത് കളിക്കുന്നതിനിടെ സഹോദരിയുടെ കയ്യിലിരുന്ന ബലൂൺ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു .

ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. രണ്ടു ദിവസം ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed